8 Friday
August 2025
2025 August 8
1447 Safar 13

ഹജ്ജ് ജീവിതപരിവര്‍ത്തനം സാധ്യമാക്കും – കലിക്കറ്റ് ഹജ്ജ് ക്യാമ്പ്


കോഴിക്കോട്: ഹജ്ജിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് ജീവിതത്തെ സമൂലം മാറ്റി പണിത് ധാര്‍മിക ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കാലിക്കറ്റ് ഹജ്ജ് സര്‍വീസ് ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച ഹജ്ജ് പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. മനസ്സിന്റെ സംസ്‌കരണമാണ് ആരാധനകളുടെ ലക്ഷ്യമെന്നും ഹജ്ജ് സൂക്ഷ്മതയുടെ ഭാവങ്ങളെ ഉദ്ദീപിപ്പിക്കുമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കേരള ഹജ്ജ് കമ്മറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന്‍ കോയ, എം എസ് എസ് സംസ്ഥാന ജന. സെക്രട്ടറി എന്‍ജി. മമ്മദ് കോയ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, എന്‍ ടി അബ്ദുല്‍ റഹിമാന്‍, കുഞ്ഞിക്കോയ ഒളവണ്ണ, സത്താര്‍ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി പ്രസംഗിച്ചു.

Back to Top