മതം തിരിച്ച് പൗരത്വ അപേക്ഷ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നു
കോഴിക്കോട്: മതംതിരിച്ച് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കമ്മറ്റി കക്ഷി ചേര്‍ന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വക്കു വേണ്ടി സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയാണ് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി നല്‍കിയത്.