സി ടി പോക്കര്‍
ബി പി എ ഗഫൂര്‍ വാഴക്കാട്
വാഴക്കാട്: ചെറുവായൂര്‍ ചാമക്കലായി തടത്തില്‍ സി ടി പോക്കര്‍ സാഹിബ് നിര്യാതനായി. വാഴക്കാട്ടും പരിസര പ്രദേശങ്ങളിലും എം ടി അബ്ദുറഹ്്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്്‌ലാഹി നവോത്ഥാന മുന്നറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന കര്‍മഭടനായിരുന്നു. ആദര്‍ശ പ്രബോധന രംഗത്ത് യാഥാസ്ഥിതികര്‍ ഉയര്‍ത്തിയ കായിക വെല്ലുവിളികളെ നേരിടാന്‍ ആര്‍ജവത്തോടെ മുന്നില്‍ നടന്ന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വാഴക്കാട് സംഘടിത ഫിത്ര്‍ സകാത്ത് ആരംഭിച്ചതു മുതല്‍ അതിന്റെ ശേഖരണത്തിലും വിതരണത്തിലും നേതൃപരമായ പങ്കുവഹിച്ചു. ശാരീരിക അവശതകള്‍ അനുഭവിക്കുമ്പോഴും മധുര മനോഹരമായി ബാങ്കുവിളിക്കാന്‍ വാഴക്കാട് ദാറുസ്സലാമിലും ചെറുവായൂര്‍ സുബ്‌ലുസ്സലാം മസ്ജിദിലും അദ്ദേഹം എത്തുമായിരുന്നു. ഭാര്യ: ആയിശുമ്മ, മക്കള്‍: ബഷീര്‍, കബീര്‍, റിയാസ്, ഹമീദ്, ഫാത്വിമ, സുബൈദ. പരേതന് സര്‍വശക്തന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)