സി പി ഫസലു
കെ എല്‍ പി ഹാരിസ് വളപട്ടണം
വളപട്ടണം: അവിഭക്ത കെ എന്‍ എമ്മിലെ പ്രധാന സാരഥിയും ജില്ലയിലെ മുജാഹിദ് സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന സി പി ഫസലു (94) നിര്യാതനായി. മത, സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇന്നത്തെ പോലുള്ള വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് മുന്‍പേ ഏകാംഗ പ്രസ്ഥാനമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് വ്യത്യസ്ത ആശയ ചിന്താ ധാരകളില്‍ പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിക്കാരെ ചേര്‍ത്ത് ഖാദിമുല്‍ ഇസ്‌ലാം സംഘം എന്ന പ്രാദേശിക സംഘടന രൂപീകരിച്ച് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ മുന്‍കയ്യെടുത്തു.
പണ്ട് കാലങ്ങളില്‍ നാട്ട് കൂട്ടങ്ങളും പഞ്ചായത്തും പൊതുവായ പ്രശ്‌നങ്ങളില്‍ വിധി തീര്‍പ്പാക്കുന്നതിനുവേണ്ടി സമീപിച്ചിരുന്ന നാട്ടിലെ കാരണവന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പൊതുനന്മക്ക് എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നീങ്ങുന്ന സ്വഭാവക്കാരനായിരുന്നു പരേതന്‍. മുജാഹിദ് സംഘടനയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കെ എന്‍ എം വളപട്ടണം ശാഖയുടെ പ്രഥമ സകാത്ത് സെല്‍ ചെയര്‍മാനായിരുന്നു. ഭാര്യമാര്‍: മറിയം, സഫിയ. മക്കള്‍: താഹിറ, റഷീദ, റുഖിയ, എ ടി ഫാസില, എ ടി ഷമീമ, എ ടി ഫൈസല്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)