സി ഒ ടി ഉമ്മര്‍
റബീസ് അബ്ദുസ്സമദ് പുന്നോല്‍
തലശ്ശേരി: തലശ്ശേരിയിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച സി ഒ ടി ഉമ്മര്‍(59) നിര്യാതനായി. മഗ്‌രിബ് നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും മത, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു. പുന്നോല്‍ സലഫി സെന്റര്‍ അംഗവുമായിരുന്നു. നാരങ്ങാപ്പുറം മുജാഹിദ് പള്ളിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കി. കോവിഡ് ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പള്ളി അടച്ചിട്ട സമയത്ത് ഒരു ദിവസം പോലും മുടങ്ങാതെ ബാങ്ക് വിളിച്ചതും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതും ഉമ്മര്‍ക്കയാണ്. ഭാര്യ: ഖൈറുന്നിസ ഫാറൂഖിയ്യ (എം ജി എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), മക്കള്‍: നഷ്‌വ , നദ്‌റാന്‍. പരേതന്റെ വീഴ്ചകള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. (ആമീന്‍)