സി ഫാതിമ
ലബീദ് അരീക്കോട്
പുളിക്കല്‍: പരേതനായ ആന്തിയൂര്‍കുന്ന് സി ഇമ്പിച്ചി മുഹമ്മദ് മൗലവിയുടെ മകള്‍ സി ഫാതിമ (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുറഹ്മാന്‍ മാസ്റ്റര്‍. സി അബ്ദുല്‍ മജീദ്, സി അബ്ദുസമദ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി), ആയിഷ ബീവി, സൈനബ, നഫീസ, സഫിയ എന്നിവര്‍ സഹോദരങ്ങളാണ്. പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)