23 Thursday
October 2025
2025 October 23
1447 Joumada I 1

ബസ് ചാര്‍ജ് വര്‍ധന അംഗപരിമിതര്‍ക്കും പറയാനുണ്ട്

ഉമര്‍ വിളക്കോട്‌

ബസ്ചാര്‍ജ്ജ് വീണ്ടും കൂട്ടിയിരിക്കുകയാണല്ലോ. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്റര്‍ 90 പൈസയില്‍ നിന്ന് ഒരു രൂപയായും. അംഗ പരിമിതര്‍ക്ക് സംസ്ഥാനത്തിനകത്തെവിടെയും 40 കിലോമീറ്റര്‍ പരിധിക്കത്ത് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ 70 ശതമാനം കണ്‍സക്ഷന്‍ അനുവദിച്ചിട്ടുണ്ട്. അതായത് അംഗ പരിമിതര്‍ യഥാര്‍ഥ ചാര്‍ജിന്റെ 30 ശതമാനം തുക നല്‍കിയാല്‍ മതി. ഒരു രൂപക്ക് 30 പൈസ. (10 രൂപക്ക് 3 രൂപ കൃത്യമായ ചാര്‍ജാണ്) എന്നാല്‍ മിക്ക കണ്ടക്ടര്‍മാരും ചാര്‍ജിന്റെ മൂന്നില്‍ ഒന്ന് ആണ് നിര്‍ബന്ധിച്ച് വാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇത് വരേക്കും 8 രൂപക്ക് 3 രൂപയാണ് ഈടാക്കി കൊണ്ടിരുന്നത്. 20 രൂപക്ക് 6 രൂപ നല്‍കേണ്ടിടത്ത് 7 രൂപയും 40 കിലോമീറ്ററെത്തുമ്പോള്‍ 2 രൂപയിലധികവും അംഗപരിമിതരോട് മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ അംഗ പരിമിതരുടെ അജ്ഞത മുതലെടുത്തും അന്യായമായി ഈടാക്കുന്നു. ഇത് പലപ്പോഴും ബസ്സിനുള്ളില്‍ വാക്കേറ്റത്തിനിടയാകാറുണ്ട്. ഈ കാര്യങ്ങള്‍ ബസ്സുടമകളും ആര്‍ ടി ഒ മാരും ശ്രദ്ധിക്കണം. അംഗ പരിമിതരില്‍ നിന്ന് അവര്‍ക്കവകാശപ്പെട്ട ചാര്‍ജ്ജായ 30 ശതമാനം മാത്രമേ ഈടാക്കാവൂ എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി അംഗ പരിമിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം.

Back to Top