ബുദ്ധിയുള്ളവരുടെ മതം
പ്രഫ. ജി എ മുഹമ്മദ് കുഞ്ഞ്
ചരിത്രം എന്നും വഴികാട്ടിയാണ്. നൂഹ് നബിയും ശുഐബ് നബിയും പ്രബോധനം ചെയ്ത ജനത, ആസര്‍, നംറൂദ്, ഫിര്‍ഔന്‍, ഹാമാന്‍, ഖാറൂന്‍, അബൂജഹല്‍, അബൂലഹബ്, നൂഹ് നബിയുടേയും ലൂത്ത് നബിയുടേയും ഭാര്യമാര്‍ എന്നിവരെപ്പോലെയുള്ളവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ഇവരുടെയെല്ലാം ചരിത്രം നമ്മോട് ചിലത് സംസാരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള ഗുണകാംക്ഷ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. ഹിദായത്തു ലഭിച്ചവരോടും അതിനു സാധ്യതയുള്ളവരോടുമാവണം ഉപദേശവും ഉല്‌ബോധനവും. അതേ ഫലം ചെയ്യൂ. ബുദ്ധിമതികളായ ആളുകളുമായാണ് മതം സംവദിക്കുന്നത്. ബുദ്ധിയുടെ മതം ബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.