ബജറ്റാവണമെങ്കില്‍ പുതിയ നികുതി വേണമെന്നുണ്ടോ?
എം ഖാലിദ്, നിലമ്പൂര്‍
ഒരു വര്‍ഷം ബജറ്റ്, അതില്‍ കുറേ നികുതി, ആ തുക കൊണ്ടുള്ള കുറേ പദ്ധതികള്‍. ആ വര്‍ഷം കഴിഞ്ഞാലും അക്കൊല്ലത്തെ നികുതി വരുമാനം അടുത്ത കൊല്ലവും തുടരും. പുതിയ പദ്ധതികള്‍ക്ക് ആ പണം തന്നെ പോരേ, പിന്നെയെന്തിനാ ഓരോ വര്‍ഷവും വേറെ നികുതിയുമായി ബജറ്റ്? മുന്‍വര്‍ഷത്തെ നികുതി ആ വര്‍ഷത്തേക്ക് മാത്രവും, പിന്നത്തെ വര്‍ഷത്തിലെ വരുമാനം ആ വര്‍ഷത്തെ നികുതിയില്‍ നിന്ന് മാത്രവുമാണെങ്കിലല്ലേ ഓരോ കൊല്ലവും നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റിന്റെ ആവശ്യം വരുന്നുള്ളൂ? നികുതികള്‍ പുതിയതൊന്നും ഇല്ലാതെ, മുന്‍വര്‍ഷം ഏര്‍പ്പെടുത്തിയതും നിലവിലുള്ളതുമായ നികുതിവരുമാനം കൊണ്ട് പുതിയ കൊല്ലത്തില്‍ പുതിയ പദ്ധതികളാവാമല്ലോ. ഇങ്ങനെ ഒരിക്കല്‍ പോലും ചെയ്യാത്തതെന്താണ്? ബജറ്റാവണമെങ്കില്‍ പുതിയ നികുതി വേണമെന്നുണ്ടോ? പദ്ധതികള്‍ മാത്രമായാല്‍ ബജറ്റാവില്ല എന്നുണ്ടോ?