3 Thursday
July 2025
2025 July 3
1447 Mouharrem 7

ബ്രദര്‍നാറ്റ് പരിസ്ഥിതി പ്രചാരണത്തിന് തുടക്കമായി


കല്‍പറ്റ: ‘ഒരേയൊരു ഭൂമി കരുതാം കാത്തിടാം’ പ്രമേയത്തില്‍ ബ്രദര്‍നാറ്റ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍, കര്‍ഷക സെമിനാറുകള്‍, കര്‍ഷക സംഗമങ്ങള്‍, എന്റെ വീട് എന്റെ കൃഷിയിടം തുടങ്ങിയ വിവിധ പദ്ധതികളുമായാണ് കാമ്പയിന്‍ നടക്കുന്നത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, വയനാട് ജില്ലാ പ്രസിഡന്റ് ഹാസില്‍ മുട്ടില്‍, ജില്ലാ സെക്രട്ടറി മഷ്ഹൂദ് മേപ്പാടി, ഷരീഫ് കാക്കവയല്‍ പങ്കെടുത്തു.

Back to Top