ബ്രിട്ടനില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്
രാജ്യത്ത് മാറ്റങ്ങളുടെ പുതിയ കാലം വാഗ്ദാനം ചെയ്ത് കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക്. കുടിയേറ്റം, സാമ്പത്തിക മേഖലയിലെ തകര്‍ച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി എന്നിങ്ങനെ രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികളെ പ്രചാരണായുധമാക്കിയാണ് സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലേക്ക് 14 വര്‍ഷത്തിന് തിരികെയത്തിച്ചത്. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവ തടയാന്‍ ‘ഒരു പുതിയ അതിര്‍ത്തി സുരക്ഷാ കമാന്‍ഡ് ആരംഭിക്കുമെന്ന് സ്റ്റാര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയിരുന്നു. രാജ്യത്ത് അനധികൃതമായ കുടിയേറ്റം നടത്തിയവരെ പുറത്താക്കുന്ന റുവാണ്ട നിയമമാണ് നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പിലും ഉയര്‍ത്തികാട്ടുന്നത്. ഒരു സ്വതന്ത്ര വ്യാപാര കരാര്‍ പിന്തുടരുന്നതുള്‍പ്പെടെ ഇന്ത്യയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തത്തിലേര്‍പ്പെടുമെന്നും സ്റ്റാര്‍മാര്‍ വാഗ്ദാനം ചെയ്തു. ഇസ്രയേലിലേക്കുള്ള ആയുധ വില്‍പന നിര്‍ത്തി ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാനും പദ്ധതിയുണ്ട്.