ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ പാര്‍ലമെന്റ് അംഗീകാരം
പുതുവര്‍ഷത്തില്‍ പുതിയ ബ്രിട്ടന്‍ പിറന്നു. ബ്രെക്‌സിറ്റ് കരാര്‍ പ്രകാരം യൂറോപ്യന്‍ യൂനിയനുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ഡിസംബര്‍ 31-ന് അവസാനിച്ചതോടെ ഇനി മുതല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ ഭാഗമല്ല. 2019 ഫെബ്രുവരിയിലാണ് 47 വര്‍ഷം നീണ്ട ബന്ധം ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും അവസാനിപ്പിച്ചത്. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായതിനു ശേഷം 11 മാസം പരിവര്‍ത്തന കാലയളവായി (ട്രാന്‍സിഷന്‍ പീരിയഡ്) യൂറോപ്യന്‍ യൂനിയന്‍ അനുവദിച്ചിരുന്നു. അതാണ് ഇപ്പോള്‍ അവസാനിച്ചത്. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രിട്ടന്റെ ബന്ധം നിര്‍ണയിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് യു.കെ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 73നെതിരെ 521 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
