ഗ്രന്ഥ ശേഖരണ പദ്ധതി
ആലുവ: ശ്രീഭൂതപുരം യുവത വായനശാല നവീകരണത്തോടനുബന്ധിച്ച് ‘നല്ലതിനൊരു പുസ്തകമെങ്കിലും’ സന്ദേശവുമായി ഗ്രന്ഥശേഖരണ പദ്ധതി ആരംഭിച്ചു. തന്റെ ശേഖരത്തിലുള്ള പുസ്തകങ്ങള്‍ വായനശാലക്ക് കൈമാറി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷബീര്‍ അലി പദ്ധതി ഉദ്ഘാടനം ചെയ്തു. സജ്ജാദ് ഫാറൂഖി, എം കെ ബാസില്‍ അമാന്‍, സഫീര്‍ കെ മൊയ്തീന്‍, അല്‍ത്താഫ് റഹ്മാന്‍, നവാല്‍ അഹ്‌സന്‍ പങ്കെടുത്തു.