23 Thursday
October 2025
2025 October 23
1447 Joumada I 1

ബിരുദം വൈകിപ്പിക്കരുത്

അസ്മ ഷിറിന്‍ പട്ടാമ്പി

പരീക്ഷകള്‍ കൃത്യമായി നടത്താത്തതിനാലും പരീക്ഷാഫലങ്ങള്‍ നല്ലരീതിയില്‍ പുറത്തുവരാത്തതിനാലും പല വിദ്യാര്‍ഥികളും ഇന്ന് ദുരിതത്തിലാണ്. ദിവസങ്ങളുടെ ഇടവേളയില്‍ നടത്തേണ്ട പരീക്ഷകള്‍ തുടര്‍ ച്ചയായ ദിവസങ്ങളില്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും മറ്റും ബുദ്ധിമുട്ട് ആവുകയാണ്. ആദ്യ വര്‍ഷം നടത്തേണ്ട പരീക്ഷകള്‍ രണ്ടാം വര്‍ഷത്തിലും അവസാനം എല്ലാം ഒന്നിച്ചു അവസാന വര്‍ഷത്തിലും നടത്തുന്നു. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ പലപ്പോഴും മൂന്നോ നാലോ സെമസ്റ്ററുകള്‍ പ ഠിക്കുമ്പോഴായിരിക്കും. ഇത് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനെ ബാധിക്കും. പ ഠിച്ച പുസ്തകങ്ങളും സിലബസും തമ്മിലുള്ള ടച്ച് പോയതിനു ശേഷമാണ് മിക്കപ്പോഴും പരീക്ഷ. തുടര്‍ ന്ന് മൂല്യനിര്‍ണയവും അനന്തമായി നീളും. ഇത് ഫലപ്രഖ്യാപനത്തെ യും ബാധിക്കും.
ഫലം വരാന്‍ വൈകുന്നതും കുട്ടികള്‍ക്ക് മറ്റൊരു കോഴ്‌സ് പഠിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭി ക്കാന്‍ വൈകുന്നതും ഉന്നത പഠനത്തെ സാരമായി ബാധിക്കുന്നു. ഇത്തരത്തില്‍ ഉള്ള ഈ സാഹചര്യത്തില്‍ യു ജി സിയുടെ പുതിയ തീരുമാനം എന്തുകൊണ്ടും യോജിക്കുന്നത് ആണ്. ഫലം പ്രഖ്യാപിച്ചു ആറു മാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് പുതിയ നിയമം. ഇത് കഴിഞ്ഞു മറ്റു പഠനങ്ങളിലേക്ക് തിരിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്ന് തീര്‍ച്ചയാണ്.

Back to Top