28 Wednesday
January 2026
2026 January 28
1447 Chabân 9

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനത്തിന് സൗകര്യമൊരുക്കണം – ഇ ടി മുഹമ്മദ് ബഷീര്‍


പുളിക്കല്‍: ഭിന്നശേഷിക്കാരുടെ കഴിവുകളെ കണ്ടെത്തി അവര്‍ക്കാശ്യമായ തൊഴില്‍ പരിശീലനവും തൊഴിലവസരവും സൃഷ്ടിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് ബേസിക് ഇലക്ട്രോണിക് കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ, പ്രൊജക്റ്റ് എക്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. പഠിതാക്കളക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ബ്രിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ മുത്തു കോഴിച്ചെന കോഴ്‌സിനെ പറ്റി വിശദീകരിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റര്‍, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുല്ലക്കോയ, ബ്രിറ്റ്‌കോ ഡല്‍ഹി മാനേജിങ് ഡയറക്ടര്‍ വി പി അബ്ദുല്ലക്കുട്ടി, പ്രൊജക്റ്റ് എക്‌സ് സി ഇ ഒ മുഹമ്മദ് ഷമീം, എബിലിറ്റി കോളേജ് ചെയര്‍മാന്‍ മുഹമ്മദലി ചുണ്ടക്കാടന്‍, ഹെല്‍പ്പിങ് ഹാന്റ്‌സ് പ്രസിഡന്റ് വി സിദ്ദീഖ്, സുധീര്‍ ചെറുവാടി, ഡി എ പി എല്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ബഷീര്‍ മമ്പുറം, ഡോ. മുഹമ്മദ് ഷാനില്‍, പി ടി അബ്ദുല്‍വാഹിദ് പ്രസംഗിച്ചു.

Back to Top