5 Friday
December 2025
2025 December 5
1447 Joumada II 14

ഭരണാധികാരികളെ വിമര്‍ശിച്ചു; ജോര്‍ദാന്‍ രാജകുമാരന്‍ വീട്ടുതടങ്കലില്‍


ഭരണകൂടത്തെയും ഭരണാധികാരികളെയും വിമര്‍ശിച്ചതിന് ജോര്‍ദാന്‍ രാജകുമാരന്‍ ഹംസ ബിന്‍ ഹുസൈന്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വീട്ടുതടങ്കലിലാണെന്ന് കാണിച്ചുള്ള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ജോര്‍ദാന്‍ സൈന്യം തനിക്ക് നല്‍കിയ നിയന്ത്രണ ഉതത്തരവുകള്‍ അനുസരിക്കാന്‍ ആവില്ലെന്നും ബിന്‍ ഹുസൈന്‍ പറഞ്ഞു. ജോര്‍ദാന്‍ സൈനിക തലവന്‍ മേജര്‍ ജനറല്‍ യൂസുഫ് ഹുനൈതി അമ്മാനിലെ കൊട്ടാരത്തിലെത്തി ഹംസ രാജകുമാരനോട് വീട്ടുതടങ്കലിലാണെന്ന് അറിയിക്കുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് ഇത് എന്നാണ് അറിയിച്ചത്. തന്റെ ആശയവിനിമയങ്ങള്‍ വെട്ടിച്ചുരുക്കുമെന്നും തന്റെ യാത്ര കര്‍ശനമായി പരിമിതപ്പെടുത്തുമെന്നും സൈനിക തലവന്‍ പറഞ്ഞതായി ഹുസൈന്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നുണ്ട്. അതിനിടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു നിരവധി പേരെയും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജോര്‍ദാന്‍ ഔദ്യോഗികമായി ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.

Back to Top