ബീവറേജ് ഔട്ട്‌ലെറ്റിനെതിരെ ഐ എസ് എം പ്രതിഷേധം

നരിക്കുനി: വിവിധ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് ആരംഭിച്ച വിദേശ മദ്യഷാപ്പ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഐ എസ് എം എലത്തൂര്‍ ഈസ്റ്റ്, കൊടുവള്ളി വെസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. മദ്യവിരുദ്ധസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധ റാലി നടത്തിയത്. കെ എന്‍ എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ്, ഫൈസല്‍ പാലത്ത്, ഹാരിസ്, നസീഫ് പുന്നശ്ശേരി, വി എം മിര്‍ഷാദ്, ഫിറോസ് പുന്നശ്ശേരി, റിഷാദ് കാക്കൂര്‍, റബീഹ് പാലത്ത് പ്രസംഗിച്ചു.
