9 Friday
October 2026
2026 October 9
1448 Rabie Al-Âkher 26

‘ബെറ്റര്‍ ഫ്‌ളൈ’ എം എസ് എം ലീഡേഴ് ക്യാമ്പ് സമാപിച്ചു


പുളിക്കല്‍: എസ് എസ് എല്‍ സി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സ് ലഭിക്കാതിരിക്കുകയും വിജയം നേടിയവര്‍ക്ക് ആവശ്യമായ സീറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്ന് എം എസ് എം സംസ്ഥാന നേതൃപരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ നടന്ന ‘ബെറ്റര്‍ഫ്‌ളൈ’ പരിശീലന ക്യാമ്പ് കെ ജെ യു സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ‘ലീഡര്‍ഷിപ്പ് എക്‌സ്‌പോ’ ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി, കെ പി സകരിയ, ഫൈസല്‍ നന്മണ്ട, ഷരീഫ് തിരൂര്‍, അലി മദനി മൊറയൂര്‍, അബ്ദുലത്തീഫ് കരിമ്പുലാക്കല്‍, മന്‍സൂറലി ചെമ്മാട്, ഇസ്മായില്‍ കരിയാട്, അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.
ക്യാമ്പില്‍ എം എസ് എം സംസ്ഥാന ഭാരവാഹികള്‍ ,ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ്, ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ് പ്രസംഗിച്ചു.

Back to Top