12 Thursday
June 2025
2025 June 12
1446 Dhoul-Hijja 16

ബാവ ഹാജിയെ ആദരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തെക്കന്‍ കുറ്റൂരിലെ പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ആദരിക്കുന്നു.


തിരുന്നാവായ: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തെക്കന്‍ കുറ്റൂരിലെ പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയെ കെ എന്‍ എം ആദരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നല്‍കി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, വി പി ഉമര്‍ പങ്കെടുത്തു.

Back to Top