28 Wednesday
January 2026
2026 January 28
1447 Chabân 9

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ബസ്വീറ സംഗമം

കുവൈത്ത് സിറ്റി: കേന്ദ്ര സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഏക സിവില്‍ കോഡ് വിവാദത്തിലൂടെ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബസ്വീറ സംഗമം അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങള്‍ മാസങ്ങളായിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബി ജെ പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ആസൂത്രിതമായ വിദ്വേഷ പ്രചരണങ്ങളിലുടെ രാജ്യത്തെ വര്‍ഗീയമായി വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണ്.
‘തദബ്ബുറുല്‍ ഖുര്‍ആന്‍’ സെഷന് സൈദ് മുഹമ്മദ് റഫീഖ് നേതൃത്വം നല്‍കി. ആരിഫ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പി വി അബ്ദുല്‍ വഹാബ് ബേപ്പൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, മുഹമ്മദ് ശാനിബ്, മുഹമ്മദ് ആമിര്‍ യു പി എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Back to Top