വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് മാനവിക സന്ദേശം – ബെംഗളൂരു ഇസ്‌ലാഹി മീറ്റ്
ബെംഗളൂരു: ദൈവിക വേദങ്ങളുടെ മാനവിക സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തിപുലരുമെന്ന് ബെംഗളൂരു ഇസ്‌ലാഹി ഫാമലി മീറ്റ് അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്ന വിശ്വമാനവികത പ്രതീക്ഷയാണ്. മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ഉദ്ഘാടനം ചെയ്തു. ബെംഗളൂരു രജിസ്‌ട്രേഷന്‍ കെ പി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ കരിയാട്, സി സി ശക്കീര്‍ ഫാറൂഖി, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അനസ് കടലുണ്ടി, മിറാഷ്, റഹ്ഷാദ് പ്രസംഗിച്ചു.
