ബാലസാഹിത്യ പുരസ്‌കാരജേതാവ് അഷ്‌റഫ് കാവിലിനെ ആദരിച്ചു
കോഴിക്കോട്: കേരള ബാലസാഹിത്യ അക്കാദമിയുടെ 2023ലെ നോവല്‍ പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ അഷ്‌റഫ് കാവിലിനെ യുവത ബുക്‌സ് ആദരിച്ചു. യുവത പ്രസിദ്ധീകരിച്ച ‘പാട്ടുകാരന്‍’ എന്ന കുട്ടികളുടെ നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. 10001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പുരസ്‌കാരം.
സി ഐ ജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘പെന്‍സില്‍ 2.0’ എഴുത്തുകാരുടെ സംഗമത്തില്‍ ശബാബ് ചീഫ് എഡിറ്റര്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഷ്‌റഫ് കാവിലിന് യുവതയുടെ ഉപഹാരം സമ്മാനിച്ചു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിനും ഗ്രന്ഥകര്‍ത്താവിനും പ്രസാധകര്‍ക്കും ഏറെ അഭിമാനകരമാണ് ഈ പുരസ്‌കാരമെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.
കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. ഷബീര്‍ രാരങ്ങോത്ത് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി കെ പാറക്കടവ്, എ കെ അബ്ദുല്‍മജീദ്, അബ്ദുറഹ്‌മാന്‍ മങ്ങാട്, അബ്ദുല്‍അലി മദനി, പി കെ മൊയ്തീന്‍ സുല്ലമി, റഷീദ് പരപ്പനങ്ങാടി, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ, ടി പി എം റാഫി, ഖലീലുര്‍റഹമാന്‍ മുട്ടില്‍, എ കെ അബ്ദുല്‍ഹമീദ് മദനി, ഡോ. ജാബിര്‍ അമാനി, പി കെ ശബീബ്, ഡോ. ലബീദ് അരീക്കോട്, ഡോ. സുഫയാന്‍ അബ്ദുസ്സത്താര്‍, ഹാറൂന്‍ കക്കാട്, മുഖ്താര്‍ ഉദരംപൊയില്‍, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു. അഷ്‌റഫ് കാവില്‍ മറുപടി പ്രസംഗം നടത്തി.