‘ബാലകൗതുകം’ പ്രകാശനം ചെയ്തു
പുളിക്കല്‍: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, കുട്ടികള്‍ക്കായി കിഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കുന്ന ബാലകൗതുകം സ്‌പെഷ്യല്‍ പതിപ്പ് സി ഐ ഇ ആര്‍ പ്രസിഡന്റ് അബൂബക്കര്‍ മൗലവി പുളിക്കല്‍ പ്രകാശനം ചെയ്തു. അധാര്‍മ്മികതകള്‍ ചേക്കേറുന്ന സമകാലിക സാഹചര്യങ്ങളില്‍ കുരുന്നുകളെ നന്മയില്‍ വഴി നടത്താന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജന. സെക്രട്ടറി ആദില്‍ നസീഫ്, കിഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ നബീല്‍ പാലത്ത്, കണ്‍വീനര്‍ ശഹീം പാറന്നൂര്‍, എം എസ് എം സംസ്ഥാന ഭാരവാഹികളായ ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, ഫഹീം പുളിക്കല്‍, ശഹീര്‍ പുല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.