5 Friday
December 2025
2025 December 5
1447 Joumada II 14

ബഹ്‌റൈനും ഇസ്‌റാഈലും സുരക്ഷാ സഹകരണം ശക്തമാക്കുന്നു


സുരക്ഷാ മേഖലയിലും പ്രതിരോധ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇസ്‌റാ ഈലും ബഹ്‌റൈനും. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. ഇതിനായി ഈ ആഴ്ച നാലു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇസ്‌റാഈലിലെത്തി. ഇസ്‌റാഈല്‍ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. നിരവധി മുതിര്‍ന്ന ഇസ്‌റാഈലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഇറാന്‍ ഡയറക്ടറേറ്റിന് നേതൃത്വം നല്‍കുന്ന ഇസ്‌റാഈല്‍ മേജര്‍ ജനറല്‍ താല്‍ കല്‍മാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയുടെ പ്രധാന ഭീഷണിയായി ഇറാനെയാണ് കണക്കാക്കപ്പെടുന്നതെന്നും ഇത് പശ്ചിമേഷ്യയിലുടനീളം പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയെന്നും യൂറോപ്പിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളുടെ എണ്ണം ഇവര്‍ വര്‍ധിപ്പിച്ചെന്നും ഖലീഫ പറഞ്ഞു.

Back to Top