2 Wednesday
July 2025
2025 July 2
1447 Mouharrem 6

ബഹിഷ്‌കരണമല്ല, സംവാദമാണ് വേണ്ടത്

മന്‍സൂര്‍ മുഹമ്മദ്‌

സിനിമകള്‍ എക്കാലത്തും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആശയ സംവേദനത്തിനുള്ള ഒരു മാര്‍ഗം എന്ന നിലക്ക് സിനിമയെ സമീപിക്കുന്ന ഒട്ടേറെ പേരുണ്ട്. അങ്ങനെയിറങ്ങുന്ന സിനിമകള്‍ക്ക് സ്വാഭാവികമായും എതിര്‍ വീക്ഷണങ്ങളുമുണ്ടാകും. എതിര്‍ ശബ്ദങ്ങളുണ്ടായാല്‍ സംവാദാന്തരീക്ഷം രൂപപ്പെടുക എന്നതിലേക്കായിരുന്നു നീങ്ങിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു ഒടിടി പ്ലാറ്റ്‌ഫോം ഒരു തമിഴ് സിനിമ നീക്കം ചെയ്തിരിക്കുകയാണ്. സിനിമയിലെ ബ്രാഹ്മണ കഥാപാത്രം മുസ്ലിംകളുമായി സഹവസിക്കുന്ന രംഗമുണ്ടെന്നും അവര്‍ ബിരിയാണി വെക്കുന്ന രംഗമുണ്ടെന്നും അത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്നുമാണ് ആരോപണം. ഹിന്ദുത്വയുടെ ഈ ആക്രമണത്തെ മാപ്പു പറഞ്ഞ് സിനിമ പിന്‍വലിച്ചാണ് ആ ഒടിടി പ്ലാറ്റ്‌ഫോം നേരിട്ടിരിക്കുന്നത്. ഹിന്ദുത്വ ആവിഷ്‌കാരങ്ങള്‍ക്കു മേല്‍ എങ്ങനെ ഇടപെടുന്നു എന്നതിന്റെ വലിയ ഉദാഹരണമാണിത്.

Back to Top