8 Monday
December 2025
2025 December 8
1447 Joumada II 17

ബഹിരാകാശത്തെ ആയുധ മത്സരം: യു എന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ


ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന യു എന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. ബഹിരാകാശത്തെ അപകടകരമായ അണ്വായുധ മത്സരം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യു എസും ജപ്പാനും ചേര്‍ന്നാണ് കൊണ്ടുവന്നത്. വിഷയം രാഷ്ട്രീയവത്കരിച്ചെന്നും എല്ലാതരം ആയുധങ്ങളും ബഹിരാകാശത്ത് നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു റഷ്യയുടെ വീറ്റോ.

Back to Top