26 Monday
January 2026
2026 January 26
1447 Chabân 7

മോദപ്പെരുന്നാള്‍

ബദറുദ്ദീന്‍ പാറന്നൂര്‍

ത്യാഗത്തിന്‍ പുതു സ്‌മരണയുണര്‍ത്തും വലിയ പെരുന്നാള്‌- മണ്ണില്‍-
മോദത്തിന്‍ തേന്‍ ബഹ്‌റല തീര്‍ക്കും ഈദിന്‍ തിരുനാള്‌-
ഇന്ന്‌- ഹജ്ജ്‌ പെരുന്നാള്‌
ഇന്ന്‌ വലിയ പെരുന്നാള്‌
സ്‌നേഹപ്പുളകമതിന്‍ നാള്‌

മുത്ത്‌ ഖലീല്‍ ഇബ്‌റാഹീമിന്‍ തിരു ഓര്‍മയില്‍ ഇന്നാള്‌ മന്നര്‍
സത്ത്‌ മകന്‍ ഇസ്‌മാഈലിന്‍ ക്ഷമയൊത്ത പെരുന്നാള്‌
ഇന്ന്‌ ബലിയതിടും നാള്‌
ഇന്ന്‌ വലിയ പെരുന്നാള്‌ ത്യാഗപ്പെരുമയതിന്‍ നാള്‌

മൈലാഞ്ചിച്ചോപ്പൊത്ത കരങ്ങള്‌ കൊട്ടും തിരുനാള്‌- വിണ്ണിലെ
മൈതാനത്തില്‌ പുഞ്ചിരി തൂകുന്നമ്പിളി ഇന്നാള്‌
മൊഞ്ചതിലുണ്ട്‌ പെരുന്നാള്‌
ഇന്ന്‌ വലിയ പെരുന്നാള്‌ സ്‌നേഹപ്പുളകമതിന്‍ നാള്‌

പുത്തനുടുപ്പ്‌ ലിബാസണിന്തിട്ടൊരുങ്ങീടും പുതുനാള്‌ പൊന്നാം
മക്കളും ഉറ്റഹ്‌ലോരും ചേര്‍ന്നിടും മോഹത്തിരുനാള്‌
സ്‌നേഹമുസാഫഹത്തിന്‍ നാള്‌
ഇന്ന്‌ വലിയ പെരുന്നാള്‌ സ്‌നേഹപ്പുളകമതിന്‍ നാള്‌

തക്‌ബീറിന്‍ ധ്വനി വിണ്ണിലുയര്‍ത്തണ മോദപ്പെരുന്നാള്‌ ഇന്ന്‌
അത്തറ്‌ മുത്തി മുബാറകത്തോതും കാറ്റലയും നാള്‌
സംകൃത മുയര്‌ണതിന്നാള്‌
ഇന്ന്‌ വലിയ പെരുന്നാള്‌ ബദ്‌റിശല്‍ എമ്പിടുമിന്നാള്‌

Back to Top