14 Monday
April 2025
2025 April 14
1446 Chawwâl 15

ആയപ്പള്ളി അലവി ഹാജി

ഹുസൈന്‍ കുറ്റൂര്‍


തെക്കന്‍ കുറ്റൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കുറ്റൂര്‍ ശാഖാ വൈസ് പ്രസിഡന്റ് ആയപ്പള്ളി അലവി ഹാജി (77) നിര്യാതനായി. തെക്കന്‍ കുറ്റൂര്‍, അല്ലൂര്‍, വൈരങ്കോട് പ്രദേശത്ത് ഇസ്‌ലാഹി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. സംഘടനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആദര്‍ശത്തോടൊപ്പം നിന്ന് പോരാടിയ വ്യക്തിയായിരുന്നു. പ്രദേശത്തെ ഭൂമി അളവുകാരനായ ഹാജി ആദ്യകാലത്ത് എടവണ്ണ യതീംഖാനയുടെ റിസീവര്‍ ആയിരുന്നു. വടക്കേ പല്ലാര്‍, തെക്കന്‍ കുറ്റൂര്‍, അല്ലൂര്‍, ആനപ്പടി, കമ്മറമ്പ് എന്നിവിടങ്ങളിലുള്ള പള്ളി നിര്‍മ്മാണത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു. തെക്കന്‍ കുറ്റൂര്‍ പ്രദേശത്തെ സംഘടിത ഉദ്ഹിയത്ത്, ഫിത്വര്‍ സക്കാത്ത്, ഇസ്‌ലാഹി എജുക്കേഷണല്‍ സെന്റര്‍ എന്നിവയുടെ തുടക്കക്കാരനായിരുന്നു. ആദ്യകാല മുജാഹിദ്, മുസ്‌ലിംലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മൂസ, കുഞ്ഞിമുഹമ്മദ്, ജമീല്‍, സീനത്ത്, റസിയ, സഫിയ, സബിത. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top