അവാര്‍ഡ് വിതരണം
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല കമ്മറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് സംഗമവും ഖുര്‍ആര്‍ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മത്സര വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി റംഷീദ ഉപഹാരങ്ങള്‍ നല്‍കി. റിട്ട. ജഡ്ജി അലി മുഹമ്മദ് തയ്യില്‍, അബ്ദുല്‍കലാം ഒറ്റത്താണി, നാസര്‍ അന്‍വാരി, ഗഫൂര്‍ പൊന്നാനി, ഭാരവാഹികളായ ഹുസൈന്‍ കുറ്റൂര്‍, തൊട്ടിവളപ്പില്‍ ജലീല്‍, പി അലി ഹാജി, എം അബ്ദുറഹിമാന്‍, ഷംസുദീന്‍ അല്ലൂര്‍, പി നിബ്രാസുല്‍ ഹഖ് പ്രസംഗിച്ചു.