ആവലാതി പറയാത്ത സുഹൃത്ത്
അബ്ദുല്‍കരീം അഹ്‌മദ് ബിന്‍ ഈദ്
നാല്‍പത് വര്‍ഷത്തിലേറെയുള്ള സൗഹൃദമാണ് സഈദ് ഫാറൂഖിയുമായുള്ളത്. കൊളത്തറ യതീംഖാന പള്ളിയില്‍ വെച്ചാണ് സൗഹൃദത്തിന്റെ തുടക്കം. എന്റെ കല്യാണത്തില്‍ കുടുംബവുമൊന്നിച്ച് അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് പല കാര്യങ്ങളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ ചര്‍ച്ചകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു. യു എ ഇയില്‍ നടന്ന എന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നിരുന്നു. ഒരിക്കല്‍ പോലും സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം എന്നെ ബന്ധപ്പെട്ടിട്ടില്ല. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പു വരെ അദ്ദേഹവുമായി ചാറ്റ് ചെയ്തിരുന്നെങ്കിലും തന്റെ രോഗത്തെ പറ്റി ആവലാതി പറയുമായിരുന്നില്ല. മറിച്ച് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് അതിന് നന്ദി പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.
(യു എ ഇ സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)