ആസ്‌ത്രേലിയയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വിലക്കുന്നു
യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ച് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. ഇതുസംബന്ധിച്ച് വിവിധ കമ്പനികള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. അല്ലെങ്കില്‍ കനത്ത പിഴയൊടുക്കേണ്ടി വരും. കുട്ടികള്‍ക്ക് ഏറ്റവും ഹാനികരമായ ഒന്നാണ് സാമൂഹിക മാധ്യമങ്ങള്‍. കുട്ടികള്‍ ഒരുപാട് സമയം സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവഴിക്കുകയാണ്. രാജ്യത്ത് നിരവധി വന്‍കിട കമ്പനികളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുണ്ട്. ആളുകളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന രീതിയിലേക്ക് മാറിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് തടയിടാന്‍ അല്‍ബനീസ് സര്‍ക്കാര്‍ അവതരിപ്പിച്ച നടപടികളുടെ ഭാഗമാണ് അതുപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്ന വന്‍കിട കമ്പനികളെ നേരത്തേയും ആസ്‌ട്രേലിയ വെല്ലുവിളിച്ചിട്ടുണ്ട്.