4 Thursday
December 2025
2025 December 4
1447 Joumada II 13

വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്ന ആത്മഹത്യാ നിരക്ക് മതമൂല്യങ്ങളിലേക്കുള്ള മടക്കമാണ് പരിഹാരം -എം എസ് എം പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്‌


കോഴിക്കോട്: ഒരു വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ 11-ലധികം ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്തുവെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും മതമൂല്യങ്ങളിലേക്കുള്ള മടക്കമാണ് ആത്മഹത്യകള്‍ തടയാനുള്ള മാര്‍ഗമെന്നും എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പ്രൊഫൈല്‍’ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ക്കെതിരില്‍ ക്യാമ്പസുകളില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനകളാണ് ഇത്തരം അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദികള്‍. ഇത്തരം സംഘടനകളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂഗരാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായി. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി പുറത്തിറക്കുന്ന ‘ക്യാമ്പസ് ചാറ്റ് വെബ്‌സിന്‍’ ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ലോഞ്ച് ചെയ്തു. അബ്ദുല്‍ജലീല്‍ മദനി വയനാട്, ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഇസ്മാഈല്‍ കരിയാട്, ഷഫീഖ് അസ്ഹരി എടത്തനാട്ടുകര, ഡോ. മുബശ്ശിര്‍ പാലത്ത്, എന്‍ജി. ശിഹാബ് മങ്കട, ഡോ. ഖദീജ ഹസന്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ഫൈസല്‍ നന്മണ്ട, ജസീന്‍ നജീബ്, സമാഹ് ഫാറൂഖി, നദീര്‍ കടവത്തൂര്‍, നദ നസ്‌റിന്‍, സി പി അബ്ദുസ്സമദ് പ്രസംഗിച്ചു.

Back to Top