അത്തിക്കല്‍ ആയിശ
ഹാരിസ് അരൂര്‍
പുളിക്കല്‍: അരൂര്‍ അത്തിക്കല്‍ ആയിശ (72) അല്ലാഹുവിലേക്ക് യാത്രയായി. അരൂരിലെ ഇസ്‌ലാഹി നവോത്ഥാന സംരംഭങ്ങളുടെ സഹയാത്രികയായിരുന്നു എന്നും ഇവര്‍. ആദര്‍ശ രംഗത്ത് പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടി വന്ന സാഹചര്യത്തില്‍ മഹല്ലിലെ പുതിയ ആവശ്യങ്ങളെ, സ്വന്തം ബാധ്യതയെന്ന രൂപത്തില്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു. മനാറുല്‍ ഹുദാ സൊസൈറ്റി മുന്‍ പ്രസിഡന്റ് കെ സി കുഞ്ഞു സാഹിബാണ് ഭര്‍ത്താവ്. അബ്ദുസ്സലാം, മുഹമ്മദ് റഷീദ്, റംല, റസിയ എന്നിവര്‍ മക്കളാണ്. പരേതയുടെ എല്ലാ സല്‍കര്‍മങ്ങളും അള്ളാഹു സ്വീകരിക്കുകയും പരലോകത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീന്‍.