3 Tuesday
December 2024
2024 December 3
1446 Joumada II 1

‘ആസ്പയര്‍ ഹൈ’ പരിപാടി സംഘടിപ്പിച്ചു


ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ക്ലബ്, ഇന്‍സൈറ്റ് ഖത്തര്‍ എന്നിവ സംയുക്തമായി ‘ആസ്പയര്‍ ഹൈ’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരിപാടി സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.
ഇത്തവണ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീല്‍ സമദ് സിവില്‍ സര്‍വീസിന്റെ പ്രാധാന്യത്തെക്കുറിച്ചും സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. പ്രമുഖ കരിയര്‍ കോച്ച് മുബാറക്ക് മുഹമ്മദ് കരിയര്‍, കോഴ്സ് എന്നിവ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വിശദീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം സബീല്‍ സമദിന് ഉപഹാരം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി. വിദ്യാര്‍ഥികളായ ഹുദ റഷീദ്, മുഫ്‌രിഹ് റഹ്മാന്‍, സിനാന്‍ നസീര്‍ പരിപാടി നിയന്ത്രിച്ചു.

Back to Top