5 Friday
December 2025
2025 December 5
1447 Joumada II 14

സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് സുഡാനില്‍ പ്രക്ഷോഭം ശക്തം


രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സുഡാനില്‍ വന്‍ പ്രതിഷേധം. രാജ്യവ്യാപകമായി ജനങ്ങള്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി. പെട്രോളിനും ഡീസലിനും സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഇരട്ടിയിലധികമാണ് വില വര്‍ധിച്ചത്. മോശം സാമ്പത്തിക, ജീവിത സാഹചര്യങ്ങളെ തുടര്‍ന്ന് രോഷം പ്രകടിപ്പിക്കാന്‍ നൂറുകണക്കിന് പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയത്. ‘ജൂണ്‍ 30’ പ്രസ്ഥാനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ കാര്‍തൂമിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തി. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പൊതുജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ‘ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കൂ’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് സുഡാ ന്‍ തലസ്ഥാനമായ കാര്‍തൂമില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ അണിനിരന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിച്ചു. തുടര്‍ന്ന് പ്രക്ഷോഭകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. 2.5 ബില്യണ്‍ ഡോളര്‍ വായ്പയും കടാശ്വാസ ഉടമ്പടിയും കിലേൃിമശേീിമഹ ങീിലമേൃ്യ എൗിറ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്്. അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ പിന്തുണയോടെ അടുത്തിടെ സര്‍ക്കാര്‍ രാജ്യത്ത് പുതിയ സാമ്പത്തിക നയത്തില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Back to Top