8 Friday
August 2025
2025 August 8
1447 Safar 13

നഷ്ടപ്പെട്ടതില്‍ വേദനിക്കുകയല്ല; കിട്ടിയതില്‍ സന്തോഷിക്കുകയാണ് വേണ്ടത് – ആസിം വെളിമണ്ണ


ദോഹ: പരിമിതികളെയും പോരായ്മകളെയും കുറിച്ചോര്‍ത്ത് വേദനിച്ചിരിക്കാതെ ലഭ്യമായ കഴിവുകളെ ഫോക്കസ് ചെയ്ത് ജീവിതം സന്തോഷപ്രദമാക്കുകയാണ് വേണ്ടതെന്ന് ആസിം വെളിമണ്ണ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി ഘടകമായ ഇന്‍സൈറ്റ് ഖത്തര്‍ നടത്തുന്ന ഇന്‍സ്‌പെയര്‍ ടു സക്‌സസ് (ഐ ടി എസ്) ടീനേജ് സ്‌ക്കൂള്‍ പഠിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഓരോ വ്യക്തിത്വങ്ങളാണെന്ന് മനസ്സിലാക്കി അവരവരായി തന്നെ ജീവിക്കുകയാണ് വേണ്ടത്. ഒരാള്‍ക്കും മറ്റൊരാളാകാന്‍ കഴിയില്ല. ചടങ്ങില്‍ മശ്ഹൂദ് തിരുത്തിയാട്, ഐ ടി എസ് ഇന്‍സ്ട്രക്ടര്‍ ഇര്‍ഷാദ് മാത്തോട്ടം, അബ്ദുല്‍ കരീം ആക്കോട്, സഹദ് ഫാറൂഖി, അജ്മല്‍, ഷാഹുല്‍ നന്മണ്ട, നൗഷാദ് സി എം, ഷമീം എ ടി, നൗഫല്‍ മാഹി, ജാസ്മിന്‍ നൗഷാദ്, ഷര്‍മിന്‍ ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Back to Top