അശരണര്‍ക്ക് അത്താണിയായി ഐ എസ് എം യൂണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: നരിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന അശരണരുടെ ആശാകേന്ദ്രമായ അത്താണിയുടെ സാമ്പത്തിക സമാഹരണത്തിനായി നടത്തിയ ‘ബിരിയാണി ചലഞ്ചി’ല്‍ ഐ എസ് എം യൂണിറ്റി വളണ്ടിയര്‍മാര്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചു. ഒരു ദിവസത്തെ ബിരിയാണി ചലഞ്ചിലൂടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ ഈ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. വളണ്ടിയര്‍ സംഗമത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി, നസീം മടവൂര്‍, അന്‍വര്‍, നൗഷാദ്, അബ്ദുറഷീദ് മാസ്റ്റര്‍, അബ്ദുല്‍ഹമീദ് മാസ്റ്റര്‍, യൂനുസ് നരിക്കുനി, നവാസ് അന്‍വാരി പങ്കെടുത്തു.