26 Monday
January 2026
2026 January 26
1447 Chabân 7

അസം ജനതയോടുള്ള നരനായാട്ട് അവസാനിപ്പിക്കണം

തിരുര്‍: അസമിലെ ദരങ്ങ് ജില്ലയില്‍ ബംഗാള്‍ സംസാരിക്കുന്ന മുസ്‌ലിം കുടുംബംഗങ്ങളുടെ ഭൂമിയും വീടും വെട്ടി നിരത്തിയ പോലീസിന്റെ നടപടിയില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലിസ് നടപടിയില്‍ അന്വേഷണം ആവശ്യമാണെന്നും ഈ മഹാമാരിക്കാലത്ത് സുരക്ഷിതമായ താമസസ്ഥലം നല്‍കാതെ ആരാധനാലയങ്ങളടക്കം ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയൊന്നാകെ തട്ടിപ്പിടിക്കുന്ന നിഷ്ഠൂരരീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഗമം കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഇഖ്ബാല്‍ വെട്ടം, ടി സുഹൈല്‍ സാബിര്‍, കെ പി അബ്ദുല്‍ വഹാബ്, മജീദ് മംഗലം, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ തൊട്ടി വളപ്പില്‍, സൈനുദ്ദീന്‍ തിരുര്‍, സി എം സി അറഫാത്ത്, വി പി മനാഫ്, പി. നിബ്രാസല്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.

Back to Top