അസൈനാര്‍
വാഹിദ് കാട്ടുമുണ്ട
കാട്ടുമുണ്ട: സജീവ ഇസ്‌ലാഹി പ്രവര്‍ത്തകന്‍ അസൈനാര്‍ (46) നിര്യാതനായി. പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. തിരൂര്‍, പറവണ്ണ, രണ്ടത്താണി, കോഴിക്കോട് ഒളവണ്ണ കമ്പിളിപറമ്പ് എന്നിവിടങ്ങളില്‍ മദ്‌റസ അധ്യാപകനായും പള്ളി ഇമാമായും അദ്ദേഹം സേവനം ചെയ്തിരുന്നു. നാല് മക്കളുണ്ട്. അല്ലാഹു പരേതന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സ്വര്‍ഗപ്രവേശം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ (ആമീന്‍)