15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

മനസ്സാക്ഷിയില്ലാതെ അസദ് സൈന്യം; ഭൂകമ്പബാധിത പ്രദേശങ്ങളിലും ബോംബിട്ടു


ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസം തന്നെ ബോംബ് വര്‍ഷിച്ച് സിറിയയിലെ അസദ് ഭരണകൂടം. പ്രദേശത്തിനു സമീപം നിലയുറപ്പിച്ച ഒരു സൈനിക സ്രോതസ്സ് സംഭവം സ്ഥിരീകരിച്ചതായി ‘മിഡില്‍ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘വസ്തുവകകള്‍ക്കോ മനുഷ്യര്‍ക്കോ നാശനഷ്ടങ്ങളില്ലെന്നും എല്ലാവരും ഭൂകമ്പ ദുരന്തനിവാരണത്തില്‍ വ്യാപൃതരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ പ്രദേശത്തിന്റെ പ്രാന്തപ്രദേശത്ത് നിരവധി ഷെല്ലുകള്‍ വീഴുന്നതിന്റെ ശബ്ദം കേട്ടുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. നാലോ അഞ്ചോ ഷെല്ലുകള്‍ പ്രദേശത്ത് പതിച്ചതായി മറിയ ആസ്ഥാനമായുള്ള സന്നദ്ധപ്രവര്‍ത്തകനായ മാമൂന്‍ അല്‍ ഖത്തീബ് ‘എംഇഇ’യോട് പറഞ്ഞു. സംഭവ ദിവസം തെക്കന്‍ സിറിയയിലെ സുവൈദ പ്രവിശ്യയിലേക്ക് പോകുന്നതായ സിറിയന്‍ സൈന്യത്തെയും അഞ്ചോളം ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും കണ്ടതായും ഇദ്ദേഹം പറഞ്ഞു.

Back to Top