ഇതിനൊരു അറുതി വേണ്ടേ?
ഷഹീന്‍ വെള്ളില
പ്രണയപ്പകയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു. സ്വാഭാവികമായും സ്ത്രീകള്‍ ആശങ്കയില്‍ ആവും. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലും സ്ത്രീ പീഡനവും മറ്റു ഹത്യകളും അധികരിക്കുന്നു എന്നത് വരച്ച് കാട്ടുന്നത്, സ്ത്രീ സുരക്ഷ അതിന്റെ കേന്ദ്രബിന്ദുവില്‍ നിന്ന് ഒരുപാട് അകലം പാലിക്കുന്നു എന്നതാണ്. സ്ത്രീ സുരക്ഷ ഭരണ കൂടങ്ങളുടെ മുദ്രയും ഉത്തരവാദിത്തം ആണ് എന്നിരിക്കെ ഈ വാര്‍ത്ത ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സമൂഹത്തില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. മാനസികാരോഗ്യമെന്നത് അത്ര നിസാരമായ ഒന്നല്ല. അത് ശക്തിപ്പെടുത്തുക മാത്രമാണ് ഇവയ്ക്കുള്ള പരിഹാരം