15 Saturday
March 2025
2025 March 15
1446 Ramadân 15

അരുന്ധതി റോയിക്കെതിരായ യുഎപിഎ പിന്‍വലിക്കണം നിവേദനവുമായി ഇരുനൂറിലേറെ ആക്ടിവിസ്റ്റുകള്‍


2010ല്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയി, കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ഡോ. ശൈഖ് ഷൗക്കത്ത് ഹുസൈന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനവുമായി അക്കാദമിസ്റ്റുകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ചരിത്രകാരി റോമീല ഥാപര്‍, പത്രപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, മുന്‍ എംപിയും പത്രപ്രവര്‍ത്തകനുമായ കുമാര്‍ കേത്കര്‍, സാമൂഹിക പ്രവര്‍ത്തക മുക്ത മനോഹര്‍, കവിയും എഴുത്തുകാരനുമായ ശ്രീരഞ്ജന്‍ അവാതെ തുടങ്ങി 200ലധികം പേരാണ് കത്തില്‍ ഒപ്പുവെച്ചത്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ അരുന്ധതി റോയിയും പ്രഫ. ശൈഖ് ഷൗക്കത്ത് ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് അവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Back to Top