കലാവിരുന്ന്
ദമ്മാം: സി ഐ ഇ ആര്‍ മലയാളം സിലബസില്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ കലാവിരുന്ന് സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വഹീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നസ്‌റുല്ല കൊല്ലം അധ്യക്ഷത വഹിച്ചു. അനസ് അബ്ദുസ്സമദ്, ജമാല്‍ കൈപ്പമംഗലം പ്രസംഗിച്ചു. സൈനബ ഉമ്മര്‍, ഷാഹിന അഷ്‌കര്‍, ഷാഹിദ സാദിഖ്, സമീറ റഫീഖ്, നൂറാ ഹുസൈന്‍, മുഹ്‌സിന മുസമ്മില്‍, നസ്‌ല അസീസ്, ഹലീമ ടീച്ചര്‍, മുജീബുറഹ്മാന്‍ കുഴിപ്പുറം, ഇഖ്ബാല്‍ സുല്ലമി ചെറുവാടി നേതൃത്വം നല്‍കി. യൂസുഫ് കൊടിഞ്ഞി, ബിജു ബക്കര്‍, സമീര്‍ പി എച്ച് സമ്മാനവിതരണം നടത്തി.