26 Saturday
April 2025
2025 April 26
1446 Chawwâl 27

വക്രീകരിക്കപ്പെടുന്ന ചരിത്രം വായിക്കപ്പെടുകയില്ല – ആര്‍ട്ടിസം


കോഴിക്കോട്: വര്‍ഗീയവത്കരിക്കപ്പെടുകയും വക്രീകരിക്കപ്പെടുകയും ചെയ്യുന്ന ചരിത്രം പുതിയ കാലഘട്ടത്തില്‍ വായിക്കപ്പെടുകയില്ലെന്ന് ആര്‍ട്ടിസം കോഴിക്കോട് സംഘടിപ്പിച്ച ഇശലെഴുത്ത് കൂട്ടായ്മ അഭിപ്രായപ്പെട്ടു. വര്‍ഗീയവത്കരണത്തിന്റെ ചുവടുപിടിച്ച് യഥാര്‍ഥ ചരിത്രത്തെ മായ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പഴയ കാലം മുതല്‍ ലോകത്ത് നടന്നിട്ടുള്ളതാണെന്നും ഇത്തരം ചരിത്രങ്ങള്‍ ആരും ഇഷ്ടപ്പെടുകയില്ലെന്നും ആര്‍ട്ടിസം കൂട്ടായ്മ അഭിപ്രായപ്പെട്ടു. 1921 മലബാര്‍ സമര ചരിത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇശലെഴുത്ത് മാപ്പിളപ്പാട്ട് രചനാമത്സരത്തിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സലാം കരുവമ്പൊയില്‍ (ഒന്നാംസ്ഥാനം), എന്‍ എ ഗഫൂര്‍ മാവണ്ടിയൂര്‍ (രണ്ടാസ്ഥാനം), ഫൈസല്‍ കന്മനം, അലി മോന്‍ വി ആതവനാട് (മൂന്നാംസ്ഥാനം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആര്‍ട്ടിസം കണ്‍വീനര്‍ ഷാനവാസ് പറവന്നൂര്‍, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, സംസ്ഥാന സെക്രട്ടറി ഐ വി അബ്ദുല്‍ജലീല്‍, റാഫി കുന്നുംപുറം, ശരീഫ് കോട്ടക്കല്‍ പങ്കെടുത്തു.

Back to Top