1 Tuesday
July 2025
2025 July 1
1447 Mouharrem 5

ആര്‍ടിസം കാലിഗ്രഫി മത്സര വിജയികള്‍


കോഴിക്കോട്: മലബാര്‍ സമരത്തിന്റെ നൂറാം വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ആര്‍ട്ടിസം സംഘടിപ്പിച്ച കാലിഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് അലി കന്മനം (അന്‍സാര്‍ അറബിക് കോളജ്, വളവന്നൂര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹിബ മുജീബുര്‍റഹ്മാന്‍ (അസ്സബാഹ് അറബിക്കോളജ്), നിദ പി തിരൂര്‍ക്കാട് (എ എം എച്ച് എസ് എസ് തിരൂര്‍ക്കാട്) എന്നിവര്‍ രണ്ടാംസ്ഥാനം നേടി. നൂറുന്നിഹ നിറമരുതൂര്‍ (ഗ്രെയ്‌സ് വാലി കോളജ് മരവട്ടം), എം പി ആയിശ റിന്‍ഹ (ജി എച്ച് എസ് എസ് വാഴക്കാട്) എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു.

Back to Top