ആര്‍ടിസം ചിത്രരചനാ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ആര്‍ട്ടിസം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ഈസല്‍’ ചിത്രരചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാംസ്ഥാനം നേടിയ വി പി അര്‍ച്ചന, രണ്ടാംസ്ഥാനം നേടിയ ആയിഷ റിന്‍ഹ, മൂന്നാംസ്ഥാനം നേടിയ കെ ആദിത്യ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഐ എസ് എം സംസ്ഥാന വൈ. പ്രസിഡന്റ് ജലീല്‍ വൈരങ്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ എസ് എം ഭാരവാഹികളായ ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ജലീല്‍, റാഫി കുന്നുംപുറം, ശരീഫ് കോട്ടക്കല്‍, ഹബീബ് നീരോല്‍പാലം, നജീബ് കുഴിപ്പുറം, പി മുഹമ്മദ് വാഴക്കാട് പങ്കെടുത്തു.