23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

നിര്‍മിത ബുദ്ധി രണ്ട് വര്‍ഷത്തിനുള്ളില്‍ ‘അനേകം മനുഷ്യരെ കൊല്ലാനുള്ള ശക്തി’ കൈവരിക്കും!


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ‘അനേകം മനുഷ്യരെ കൊല്ലാനുള്ള ശക്തി’ കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍-ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ (ആരിയ) ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എഐ നിര്‍മാതാക്കളെ ആഗോളതലത്തില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്ലെങ്കില്‍, മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ‘വളരെ ശക്തമായ’ സംവിധാനങ്ങള്‍ പിറവിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ് തുടങ്ങിയ എഐ ഭാഷാ മോഡലുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെ സര്‍ക്കാരിന്റെ ഫൗണ്ടേഷന്‍ മോഡല്‍ ടാസ്‌ക്‌ഫോഴ്സില്‍ പ്രധാനമന്ത്രിയെ നയിക്കുകയാണ് നിലവില്‍ മാറ്റ് ക്ലിഫോര്‍ഡ്. എഐ ടെക്‌നോളജി പല തരത്തിലുള്ള സമീപകാല-ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ സമീപകാല അപകട സാധ്യതകള്‍ ഏറെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് ക്ലിഫോര്‍ഡ് പറയുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x