23 Sunday
August 2026
2026 August 23
1448 Rabie Al-Awwal 9

അന്ധവിശ്വാസ പ്രചാരണം സമൂഹത്തിന് ഗുണം ചെയ്യില്ല -അരൂര്‍ മണ്ഡലം ഇസ്‌ലാഹി സമ്മിറ്റ്


ആലപ്പുഴ: അന്ധവിശ്വാസം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന് ഒരു പ്രയോജനവും നല്‍കില്ലെന്നും ജനങ്ങളെ അന്ധവിശ്വാസം കൊണ്ടെത്തിക്കുന്നത് കുറ്റകൃത്യങ്ങളിലേക്കാണെന്നും ഇതിനെതിരെ ബോധവത്കരണം നടത്തണമെന്നും അരൂര്‍ മണ്ഡലം വഹ്ദ സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് സം ഗമം ആവശ്യപ്പെട്ടു.
ചന്തിരൂര്‍ മസ്ജിദുത്തൗഹീദില്‍ നടന്ന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഷിയാസ് സലഫി, യാസിര്‍ സുബൈര്‍, അബ്ബാസ് മൗലവി പ്രസംഗിച്ചു.

Back to Top