അരീക്കോട് മണ്ഡലം ദൗത്യപഥം

അരീക്കോട്: ദൈവിക വേദങ്ങളുടെ മാനവിക സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തി പുലരുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ പറഞ്ഞു. അരീക്കോട് മണ്ഡലം സോണല്‍ പ്രീകോണ്‍ ‘ദൗത്യപഥം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബൂബക്കര്‍ അന്‍വാരി അധ്യക്ഷത വഹിച്ചു. മിസ്ഹബ് ഫാറൂഖി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, കെ പി അബ്ദുന്നാസര്‍ സുല്ലമി, അബൂബക്കര്‍ സിദ്ദീഖ്, കെ ഡാനിഷ്, കെ സലാഹുദ്ദീന്‍ പ്രസംഗിച്ചു.
