യഥാര്‍ഥ വിശ്വാസത്തെ സംരക്ഷിക്കണം – അരീക്കോട് മണ്ഡലം സമ്മേളനം

അരീക്കോട് മണ്ഡലം മുജാഹിദ് സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി വി എ മനാഫ് ഉദ്ഘാടനം ചെയ്യുന്നു.
അരീക്കോട്: സംശുദ്ധമായ വിശ്വാസത്തെ സംരക്ഷിച്ചു കൊണ്ട് മാത്രമേ അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്ന് അരീക്കോട് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി വി മനാഫ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം യുവജന സമ്മേളനത്തിന്റെ ഏരിയാ പ്രചാരണം ഡോ. ഷബീര്‍ ആലുക്കലില്‍ നിന്നും ഉപഹാരം സ്വീകരിച്ച് അദ്ദേഹം നിര്‍വഹിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഡോ. യുപി യഹ്‌യാഖാന്‍, അബ്ദുറഷീദ് ഉഗ്രപുരം, ഫൈസല്‍ നന്മണ്ട, ഡോ. ലബീദ് നാലകത്ത്, ഫാസില്‍ ആലുക്കല്‍ ക്ലാസെടുത്തു. അബ്ദുല്‍ അസീസ് മാസ്റ്റര്‍, അബൂബക്കര്‍ സിദ്ദീഖ്, കെപി അബ്ദുന്നാസര്‍ സുല്ലമി, സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍, സുഹ്‌റ ടീച്ചര്‍, അഫീഫ, ഡാനിഷ് അരീക്കോട്, മുജീബുറഹ്മാന്‍ ചെങ്ങര പ്രസംഗിച്ചു.